കുംഭമേളയിലെ വൈറല്‍ താരം ‘മൊണാലിസ ബോച്ചെയോടൊപ്പം കേരളത്തിലേക്ക് എത്തുന്നു

യുപിയിലെ പ്രയാഗ് രാജിൽ മഹാകുംഭമേളയ്ക്കിടെ ‘മൊണാലിസ’എന്ന പേരിൽ വൈറലായ മോണി ബോൻസ്ലെയെ ആരും മറന്നുകാണില്ല. അഭിനയ രംഗത്തേക്ക് വരുന്നുവെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ മൊണാലിസ കേരളത്തിൽ എത്തുന്നുവെന്നാണ് വിവരം.

 

ഫെബ്രുവരി 14നാണ് മൊണാലിസ, ബോബി ചെമ്മണ്ണൂരിനൊപ്പം കോഴിക്കോട് എത്തുന്നത്. ബോച്ചെ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. മൊണാലിസയുടെ വീഡിയോയും ബോച്ചെ പങ്കുവച്ചിട്ടുണ്ട്. രാവിലെ 10.30നാണ് മൊണാലിസ കോഴിക്കോട് ചെമ്മണ്ണൂർ ജുവലറിയിൽ എത്തുന്നത്.

  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം

ഇൻഡോറിൽ നിന്നുള്ള മാലവിൽപനക്കാരിയാണ് മോണി ബോൻസ്ലെ. ഇരുണ്ട നിറവും വശ്യമനോഹരമായ പുഞ്ചിരിയും ആരെയും ആകർഷിക്കുന്ന കണ്ണുകളുമായി ശ്രദ്ധനേടിയ പെൺകുട്ടിയുടെ ചിത്രങ്ങൾ വ്‌ളോഗര്‍മാര്‍ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. പിന്നാലെ സിനിമയിലേക്കും മൊണാലിസയ്ക്ക് ക്ഷണം ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
[masterslider id="10"]

Related posts