വാഹനത്തിൽ നിന്ന് 90 ലക്ഷം പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു : ഹുബ്ബള്ളിയിൽ കാറിൽ അനധികൃതമായി കൊണ്ടുപോയ 90 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തു.

രേഖകളില്ലാതെ പണം കൊണ്ടുപോകുന്നുവെന്ന രഹസ്യവിവരത്തെ ത്തുടർന്ന് കേശ്വപുർ പോലീസ് ക്ലബ് റോഡിൽ നടത്തിയ പരിശോധനയിലാണ് മൂന്നുപേരും പിടിയിലായത്.

ഹുബ്ബള്ളി സ്വദേശി സതീഷ് ഷെജ്‌വാദ്കറുടേതാണ് പണമെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. പോലീസ് കേസെടുത്ത് ചോദ്യംചെയ്യലിന് ഹാജരാകാൻ സതീഷിന് നോട്ടീസയച്ചു.

  രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്

രേഖകളില്ലാതെ ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു പണമെന്നും ഉറവിടം അറിയാൻ അന്വേഷണം നടത്തി വരികയാണെന്നും ഹുബ്ബള്ളി – ധാർവാഡ് പോലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us