56,000 കോടിയുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി.

ബംഗളൂരു: മണിക്കൂറുകള്‍ നീണ്ട രാഷ്‌ട്രീയ നാടകത്തിനൊടുവില്‍ കര്‍ണാടകയില്‍ അധികാരമേറ്റ ബിജെപി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി. കര്‍ഷകരെ  കൈയിലെടുക്കുന്ന തീരുമാനമാണ് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയില്‍ നിന്നും ആദ്യ ദിവസം തന്നെ ഉണ്ടായത്.

അധികാരമേറ്റയുടനെ ഒരു ലക്ഷം രൂപവരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനാണ് യെദ്യൂരപ്പ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏകാംഗ മന്ത്രിസഭയിലെ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം നടത്തിയ​ കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്. മൊത്തം 56,000 കോടി രൂപയാണ് ഇങ്ങനെ എഴുതിത്തള്ളുക.

  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം

അതേസമയം, യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കം നാല് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റവും നല്‍കി. അതേസമയം കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിനുള്ള പൊലീസ് സുരക്ഷയും നീക്കിയതായി അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയായി ചുതലയേറ്റതിന് ശേഷം വിധാന്‍ സൗധത്തിലെത്തിയ മുഖ്യമന്ത്രി യെദ്യൂരപ്പയെ കാത്തിരുന്നത് കനത്ത പ്രതിഷേധമായിരുന്നു. വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ വാഹനമിറങ്ങിയ എംഎല്‍എമാരാണ് ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. വാഹനത്തില്‍ നിന്നും ഇറങ്ങിയ യെദ്യൂരപ്പയെ കനത്ത സുരക്ഷാ വലയില്‍ നിയമസഭയ്ക്ക് അകത്ത് എത്തിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts