ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങി ‘സാഗര്‍’ ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അടുത്ത 12 മണിക്കൂറില്‍ ‘സാഗര്‍’ ശക്തി പ്രാപിക്കുമെന്നും കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഏദൻ ഗൾഫ് തീരത്ത് രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദ്ദമാണ് പടിഞ്ഞാറെ ദിശയിലേക്ക് നീങ്ങി ‘സാഗർ’ ചുഴലിക്കാറ്റായി മാറിയിരിക്കുന്നത്.

  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം

ചുഴലിക്കാറ്റ് രൂപം കൊണ്ട സാഹചര്യത്തില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് മത്സ്യബന്ധനത്തിന് പോകുന്നവർ ഗൾഫ് ഓഫ് ഏദൻ തീരങ്ങളിലും അതിന്‍റെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ മേഖലയിലേക്കും അറബിക്കടലിന്‍റെ സമീപ പ്രദേശങ്ങളിലേക്കും പോകരുതെന്ന് കാലാവാസ്ഥ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts