ഫെബ്രുവരി 13, 14 തീയതികളിൽ നഗരത്തിന്റെ ഈ ഭാഗങ്ങളിലുള്ള കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചു 

 

ബെംഗളൂരു: എയർ ഷോ പ്രമാണിച്ച് ഫെബ്രുവരി 13, 14 തീയതികളിൽ നഗരത്തിലെ യലഹങ്ക എയർ ബേസിന് ചുറ്റുമുള്ള ബിരുദ കോളേജുകൾക്ക് അവധി നൽകി.

സർക്കാർ, എയ്ഡഡ്, സ്വകാര്യ ഡിഗ്രി കോളേജുകളിലെ ക്ലാസുകൾ റദ്ദാക്കി കോളേജ് വിദ്യാഭ്യാസ വകുപ്പ്  ഉത്തരവിറക്കി.

എയർഫോഴ്‌സ് സ്‌റ്റേഷനും യെലഹങ്കയ്ക്കും ചുറ്റുമുള്ള കോളേജുകൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും. കോളേജുകളുടെ പേരുകൾ പ്രത്യേകം പ്രഖ്യാപനത്തിൽ പരാമർശിച്ചിട്ടില്ല.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ ഫെബ്രുവരി 13, 14 തീയതികളിൽ ബെംഗളൂരുവിലെ യലഹങ്ക എയർഫോഴ്സ് ബേസിൽ നടക്കും.

ഈ എയർ ഷോ വീക്ഷിക്കാൻ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പൊതുജനങ്ങളും വിശിഷ്ട വ്യക്തികളും എത്തുന്നുണ്ട്.

അതിനാൽ മുൻകരുതൽ നടപടിയെന്ന നിലയിൽ സർക്കാർ ,സ്വകാര്യ എയ്ഡഡ് കോളജുകളിലെ വിദ്യാർഥികളുടെ ക്ലാസുകൾ റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
[masterslider id="10"]

Related posts