ലോറി മറിഞ്ഞു; ബെംഗളൂരു – നെലമംഗല റൂട്ടിൽ ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: ഇരുമ്പ് പൈപ്പുകളുമായി പോയ ഒരു ലോറി ദേശീയപാതയിൽ മറിഞ്ഞ് അപകടം.

ബെംഗളൂരു – നെലമംഗല റൂട്ടിൽ ബുഡിഹാൾ ഗേറ്റിന് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് സംഭാവമുണ്ടായത്.

പൈപ്പുകൾ റോഡിൽ മുഴുവൻ ചിതറിപ്പോയതോടെ റൂട്ടിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.

ലോറി ഡ്രൈവറുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ തുമകുരു -ബെംഗളൂരു ദേശീയ പാതയിലും ഗതാഗതക്കുരുക്കിന് അനുഭവപ്പെട്ടു.

പിന്നീട് ട്രാഫിക് പോലീസ് എക്‌സ്‌കവേറ്റർമാരുടെ സഹായത്തോടെ പൈപ്പുകൾ നീക്കം ചെയ്യുകയും ഗതാഗതം പുനസ്ഥാപിക്കുകയുമായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts