പദ്മ പുരസ്കാരം; സംസ്ഥാനത്ത് ഒരു പദ്മവിഭൂഷൻ, രണ്ട് പദ്‌മഭൂഷൻ, ആറ് പദ്മശ്രീ

ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്മ പുരസ്കാരങ്ങളിൽ കർണാടകത്തിന് മികച്ച പരിഗണന.

പദ്മവിഭൂഷൻ പുരസ്കാരത്തിന് ഒരാളും പദ്‌മഭൂഷന് രണ്ടു പേരും പദ്മശ്രീ പുരസ്കാരത്തിന് ആറുപേരും അർഹരായി.

പ്രശസ്ത സംഗീതജ്ഞനും വയലിനിസ്റ്റുമായ ലക്ഷ്മി നാരായണ സുബ്രഹ്മണ്യനാണ് ഉയർന്ന ബഹുമതിയായ പദ്മവിഭൂഷൺ അംഗീകാരം ലഭിച്ചത്.

ബെംഗളൂരുവിലെ സുബ്രഹ്മണ്യം അക്കാദമി ഓഫ് പെർഫോമിങ് ആർട്‌സ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നതാണ്.

  ബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു

കന്നഡ നടൻ അനന്ദ് നാഗിനും പ്രമുഖ മാധ്യമ പ്രവർത്തകനും പ്രസാർ ഭാരതിയുടെ മുൻ ചെയർമാനുമായ എ. സൂര്യപ്രകാശിനുമാണ് പദ്മഭൂഷൻ പുരസ്കാരം ലഭിച്ചത്.

പ്രശസ്ത പാവകളി കലാകാരിയായ കൊപ്പാൾ സ്വദേശി ഭീമവ്വ ദൊഡ്ഡബാലപ്പ, പ്രശസ്ത കന്നഡ സിനിമാ സംവിധായകനും നിർമാതാവുമായ രഘു ഹാസൻ, പ്രമുഖ സംഗീതജ്ഞൻ റിക്കി കേജ്, വ്യവസായിയായ പ്രശാന്ത് പ്രകാശ്, നാടോടി സംഗീത കലാകാരൻ വെങ്കപ്പ അംബാജി സുഗദേകർ, കലബുറഗിയിൽനിന്നുള്ള പ്രശസ്ത കാൻസർ ചികിത്സാവിദഗ്ധയായ ഡോ. വിജയലക്ഷ്മി ദേശ്മനെ എന്നിവർക്കാണ് പദ്മശ്രീ ലഭിച്ചത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂർ വെടിക്കെട്ടുപുരയിലെ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.
[masterslider id="10"]

Related posts

Click Here to Follow Us