സംസ്ഥാന സർക്കാരിന്റെ അടുത്ത പുതുവർഷ സമ്മാനം ഉടനെത്തും

ബെംഗളൂരു : ബെംഗളൂരു മെട്രോ ടിക്കറ്റ് നിരക്ക് 20 ശതമാനം വർധിപ്പിക്കാൻ ശുപാർശ. വർധന ജനുവരി 18-ന് നിലവിൽ വന്നേക്കും.

മെട്രോ ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് നിർദേശംനൽകാൻ നിയോഗിച്ച സമിതിയാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് നിർദേശം സമർപ്പിച്ചത്.

നിരക്ക് വർധിപ്പിക്കാൻ നേരത്തെ ബി.എം.ആർ.സി.എൽ. തീരുമാനിച്ചതാണ്.

ജനുവരി 17-ന് ബി.എം.ആർ.സി.എല്ലിന്റെ ബോർഡ് യോഗം ചേരുന്നുണ്ട്. ഇതിൽ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

  ഇന്ധനവില വർദ്ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് കൂട്ടി; യാത്രാച്ചെലവ് കുത്തനെ ഉയരും

നിലവിൽ മെട്രോ ട്രെയിനുകളിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയാണ്. കൂടിയത് 60 രൂപയും. 2017-ലാണ് അവസാനം ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇപ്പോൾ മെട്രോ യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്നിട്ടുണ്ട്.

സമിതി നിർദേശം നടപ്പാക്കിയാൽ നമ്മ മെട്രോയുടെ വരുമാനത്തിൽ കുതിച്ചുചാട്ടമുണ്ടാകും. യാത്രക്കാരുടെ ചെലവ് വർധിക്കുകയും ചെയ്യും.

സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് നിരക്ക് 15 ശതമാനം വർധിപ്പിക്കാൻ സർക്കാർ കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു.

  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു

ഇതിനുപിന്നാലെയാണ് മെട്രോ നിരക്കിലും കാര്യമായ വർധന വരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ
[masterslider id="10"]

Related posts