2.50 കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ 

ബെംഗളൂരു: പുതുവത്സരാഘോഷങ്ങള്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച 2.50 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പോലീസ് പിടികൂടി.

സെൻട്രല്‍ ക്രൈംബ്രാഞ്ച് നാർകോട്ടിക്സ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്.

ചൊക്കനഹള്ളിയിലാണ് സംഭവമെങ്കിലും വ്യക്തിയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

പിടിച്ചെടുത്തവയില്‍ കഞ്ചാവ്, ഹൈഡ്രോ കഞ്ചാവ്, എല്‍.എസ്.ഡി സ്ട്രിപ്സ്, എം.ഡി.എം.എ തുടങ്ങിയവയുണ്ട്.

വിശദമായ ചോദ്യം ചെയ്യലില്‍ എല്‍.എസ്.ഡി സ്ട്രിപ്പുകള്‍ ഗോവയില്‍ നിന്നും ഹൈഡ്രോ കഞ്ചാവ് തായ്‍ലൻഡില്‍ നിന്നും ചരസ് ഹിമാചലില്‍ നിന്നും കഞ്ചാവ് തെലങ്കാനയില്‍ നിന്നും കൂട്ടാളിയുടെ കൂടെ പുതുവത്സരാഘോഷങ്ങള്‍ക്കായി എത്തിച്ചതാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts