സുരക്ഷാ വെല്ലുവിളി ഉയർത്തുന്ന ഒപ്ടിക്കൽ ഫൈബർ കേബിളുകൾക്കും, വൈദ്യുതി ലൈനുകൾക്കുമായി നഗരത്തിലുടനീളം പ്രത്യേക സംവിധാനം; ഭൂഗർഭ യൂട്ടിലിറ്റി ഇടനാഴി ഉടൻ

electric post electricity

ബെംഗളൂരു: ബെംഗളൂരുവിലെ ഒപ്ടിക്കൽ ഫൈബർ കേബിളുകൾക്കും (ഒഎഫ്സി) വൈദ്യുതി ലൈനുകൾക്കുമായി പ്രത്യേക സംവിധാനവുമായി ബിബിഎംപി.

സുരക്ഷാ വെല്ലുവിളി ഉയർത്തുന്ന ഇവയ്ക്കായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ യൂട്ടിലിറ്റി ഇടനാഴി നിർമിക്കുമെന്ന് ബിബിഎംപി അറിയിച്ചു.

ഇതിനായി ബിബിഎംപി വർക്ക് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ട്. 12,800 കിലോമീറ്റർ നീളുന്ന പദ്ധതിക്ക് 200 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

നഗരത്തിലുടനീളം ഭൂഗർഭ യൂട്ടിലിറ്റി ഇടനാഴി നിർമിച്ച് ഒഎഫ്സികൾ അവയിലേക്ക് മാറ്റി ടെലികമ്മ്യൂണിക്കേഷനും ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചറും സമന്വയിപ്പിക്കുന്ന മറ്റൊരു ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് സൃഷ്ടിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

വൈദ്യുതി വിതരണ ആവശ്യങ്ങൾക്കായി ബെസ്കോമിനും സ്മാർട്ട് സിറ്റി പദ്ധതികൾക്കുമായി 3,400 കിലോമീറ്റർ ഡക്ട് മാറ്റിവെക്കും.

ബെംഗളൂരുവിലെ ഫൂട്ട്പാത്തുകളിലും മരങ്ങളിലും വൈദ്യുതി തൂണുകളിലുമായി സ്ഥാപിച്ചിരിക്കുന്ന ഒഎഫ്സികൾ കാൽനട യാത്രക്കാർക്ക് ആശങ്ക ഉയർത്തുന്നുണ്ടെന്ന് ബിബിഎംപി ചീഫ് എൻജിനീയർ ബി.എസ്. പ്രഹ്ളാദ് പറഞ്ഞു.

പുതിയ പദ്ധതിയിലൂടെ ഇതിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. നിർമാണപ്രവൃത്തി നടക്കുന്ന സ്ഥലങ്ങൾ ഉടൻ പ്രഖ്യാപിക്കാനാണ് തീരുമാനം. മഹാദേവപുര സോണിലാകും ആദ്യഘട്ട പ്രവൃത്തി നടക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts