കാർ തകർത്ത് കവർച്ച നടത്തിയ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തില്‍ കങ്കനാടി പൂ മാർക്കറ്റിന് സമീപം നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്ത് ലാപ്ടോപ് ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ചയാളെ മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

അഡയാർ സ്വദേശി അബ്ദുല്‍ എന്ന അക്രമാണ് (33) അറസ്റ്റിലായത്.

ഈ മാസം എട്ടിന് രാത്രി മംഗളൂരു വിമാനത്താവളത്തില്‍ ഭർത്താവിനെ കൂട്ടിക്കൊണ്ടുവരാൻ പുറപ്പെട്ടതായിരുന്നു കൊടൈല്‍ബെയിലില്‍ താമസിക്കുന്ന കോളജ് അധ്യാപിക പ്രിയങ്ക.

മുംബൈയില്‍ നിന്ന് രാത്രി 9.30ന് ഭർത്താവ് എത്തേണ്ടതായിരുന്നു.

വിമാനം വൈകിയതിനാല്‍ രാത്രി 8.15ന് കങ്കനാടി പൂ മാർക്കറ്റിന് സമീപം കാർ പാർക്ക് ചെയ്‌ത് സഹോദരൻ മയൂർ ദേവാഡിഗക്കും ഭാര്യ നിരീക്ഷ ഷെറിഗാറിനും ഒപ്പം അത്താഴത്തിനായി ഹോളിവുഡ് ലോഞ്ചിലേക്ക് പോയി.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

രാത്രി 10.15ഓടെ തിരിച്ചെത്തിയപ്പോള്‍ കാറിന്റെ ഇടതുവശത്തെ ചില്ല് തകർത്ത നിലയിലായിരുന്നു.

ലാപ്‌ടോപ്, വാനിറ്റി ബാഗില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്‌തുക്കള്‍, വജ്രം പതിച്ച മംഗളസൂത്രം, രണ്ട് ഡയമണ്ട് കമ്മലുകള്‍, രണ്ട് ഡയമണ്ട് മോതിരങ്ങള്‍, എ.ടി.എം കാർഡ് എന്നിവ മോഷണം പോയിരുന്നു.

പ്രദേശത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങളില്‍ ഹെല്‍മറ്റ് ധരിച്ച ഒരാള്‍ ജനല്‍ തകർത്ത് കാറില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നത് കാണാമായിരുന്നു.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

കുറ്റകൃത്യം നടന്ന സ്ഥലത്തിന് ഏതാനും മീറ്റർ അകലെയുള്ള ഒരു സ്റ്റാളില്‍നിന്ന് പ്രതി സിഗരറ്റ് വാങ്ങുന്നതും കണ്ടു.

ഈ സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രതി അക്രം ആണെന്ന് തെളിയിക്കുന്ന തെളിവുകള്‍ ശേഖരിച്ചതായി പോലീസ് പറഞ്ഞു.

7.3 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ലാപ്‌ടോപ്പും പോലീസ് കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
[masterslider id="10"]

Related posts