ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിനു രക്ഷയില്ല. ഋഷഭ് പന്തിന്റെ സെഞ്ചുറി കഴിഞ്ഞ ദിവസം പാഴായെങ്കിൽ ഇന്നലെ യുവതാരം നേടിയ അർധസെഞ്ചുറിക്കും ടീമിനെ ജയിപ്പിക്കാനായില്ല.
ടോസ് നേടിയ ബാംഗ്ലൂര്‍ ടീം ഡല്‍ഹിയെ ബാറ്റിങിനയയ്ക്കുകയായിരുന്നു. റിഷദ് പന്ത് 34 പന്തിൽ നാല് സിക്സും അഞ്ച് ഫോറും അടക്കം 61 റണ്‍സ് നേടിയ മത്സരത്തിൽ ഡൽഹി 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 എടുത്തു. വിരാട് കോഹ്ലിയും (40 പന്തിൽ 70) എബി ഡിവില്യേഴ്സും (37 പന്തിൽ 72 നോട്ടൗട്ട്) തിരിച്ചടിക്ക് നേതൃത്വം നല്കിയപ്പോൾ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റണ്‍സ് എടുത്ത് ജയം നേടി. തോൽവിയോടെ ഡൽഹി പ്ലേ ഓഫ് കാണാതെ പുറത്തായി.
ഡൽഹിക്കായി ശ്രേയസ് അയ്യർ (35 പന്തിൽ 32), അഭിഷേക് ശർമ (19 പന്തിൽ 46 നോട്ടൗട്ട്) എന്നിവരും തിളങ്ങി. ബംഗളൂരുവിനായി കോഹ്ലിയും ഡിവില്യേഴ്സും ചേർന്ന് മൂന്നാം വിക്കറ്റിൽ 118 റണ്‍സ് നേടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.