കോലിയും ഡിവില്ലിയേഴ്‌സും മുന്നില്‍ നിന്നു നയിച്ചതോടെ ബാംഗ്ലൂരിന് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

ന്യൂ​​ഡ​​ൽ​​ഹി: ഐ​​പി​​എ​​ല്ലി​​ൽ ഡൽ​​ഹി ഡെ​​യ​​ർ ഡെ​​വി​​ൾ​​സി​​നു ര​​ക്ഷ​​യി​​ല്ല. ഋ​​ഷ​​ഭ് പ​​ന്തി​​ന്‍റെ സെ​​ഞ്ചു​​റി ക​​ഴി​​ഞ്ഞ ദി​​വ​​സം പാ​​ഴാ​​യെ​​ങ്കി​​ൽ ഇ​​ന്ന​​ലെ യു​​വ​​താ​​രം നേ​​ടി​​യ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​ക്കും ടീ​​മി​​നെ ജ​​യി​​പ്പി​​ക്കാ​​നാ​​യി​​ല്ല.

ടോസ് നേടിയ ബാംഗ്ലൂര്‍ ടീം ഡല്‍ഹിയെ ബാറ്റിങിനയയ്ക്കുകയായിരുന്നു. റിഷദ് പന്ത് 34 പ​​ന്തി​​ൽ നാ​​ല് സി​​ക്സും അ​​ഞ്ച് ഫോ​​റും അ​​ട​​ക്കം 61 റ​​ണ്‍​സ് നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ ഡ​​ൽ​​ഹി 20 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 181 എ​​ടു​​ത്തു. വി​​രാ​​ട് കോ​​ഹ്‌ലി​​യും (40 പ​​ന്തി​​ൽ 70) എ​​ബി ഡി​​വി​​ല്യേ​​ഴ്സും (37 പ​​ന്തി​​ൽ 72 നോട്ടൗട്ട്) തി​​രി​​ച്ച​​ടി​​ക്ക് നേ​​തൃ​​ത്വം ന​​ല്കി​​യ​​പ്പോ​​ൾ ബം​​ഗ​​ളൂ​​രു റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് 19 ഓ​​വ​​റി​​ൽ അഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 187 റ​​ണ്‍​സ് എ​​ടു​​ത്ത് ജ​​യം നേ​​ടി. തോൽവിയോടെ ഡൽഹി പ്ലേ ഓഫ് കാണാതെ പുറത്തായി.

  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ

ഡ​​ൽ​​ഹി​​ക്കാ​​യി ശ്രേ​​യ​​സ് അ​​യ്യ​​ർ (35 പ​​ന്തി​​ൽ 32), അ​​ഭി​​ഷേ​​ക് ശ​​ർ​​മ (19 പ​​ന്തി​​ൽ 46 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​രും തി​​ള​​ങ്ങി. ബം​ഗ​ളൂ​രു​വി​നാ​യി കോ​​ഹ്‌​ലി​​യും ഡി​​വി​​ല്യേ​​ഴ്സും ചേ​​ർ​​ന്ന് മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ 118 റ​​ണ്‍​സ് നേ​​ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
[masterslider id="10"]

Related posts