ബെംഗളൂരു – തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു: സമയം അടക്കമുള്ള വിശദാംശങ്ങൾ

ബെംഗളൂരു: ശബരിമല തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ.

തിരുവനന്തപുരം നോർത്തിൽ നിന്നും ബെംഗളൂരുവിലേക്ക് ശബരി സ്പെഷ്യൽ ഉൾപ്പെടെ പ്രതിവാര സ്പെഷ്യൽ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബർ 12 മുതൽ അടുത്ത ജനുവരി 29 വരെ ഇരുദിശകളിലേക്കുമായി 24 സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ട്രെയിൻ നമ്പർ 06083 തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു ട്രെയിൻ തിരവനന്തപുരത്ത് നിന്ന് നവംബർ 12, 19, 26, ഡിസംബർ 3, 10, 17, 24, 31, അടുത്ത വർഷം ജനുവരി 7, 14, 21, 28 തീയതികളിൽ വൈകീട്ട് 6.05നാണ് സർവീസ് ആരംഭിക്കുക. പിറ്റേന്ന് രാവിലെ 10.55ന് ബെംഗളൂരുവിൽ എത്തിച്ചേരുകയും ചെയ്യും.

  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്

ട്രെയിൻ നമ്പർ 06084 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ നവംബർ 13, 20, 27 ഡിസംബർ 4, 11, 18, 25 ജനുവരി 1, 8, 15, 22, 29 തീയതികളിൽ ഉച്ചയ്ക്ക് 12.45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ചകളിൽ വൈകീട്ട് 6.05ന് പുറപ്പെടുന്ന ട്രെയിൻ 7.07ന് കൊല്ലം, 7.43ന് കായംകുളം, 7.55ന് മാവേലിക്കര, 8.10ന് ചെങ്ങന്നൂർ, 8.24ന് തിരുവല്ല, 8.35ന് ചങ്ങനാശേരി, 8.57ന് കോട്ടയം, 9.17ന് ഏറ്റുമാനൂർ, 10.10ന് എറണാകുളം ടൗൺ, 10.37ന് ആലുവ, 11.37ന് തൃശൂർ, 12.50ന് പാലക്കാട്, 1.58ന് പൊതനൂർ, 3.15ന് തിരുപ്പൂർ, 4.10ന് ഈറോഡ്, 5.07ന് സേലം, 8.43ന് ബംഗാർപേർട്ട്, 9.28ന് കൃഷ്ണരാജപുരം സ്റ്റേഷനുകൾ പിന്നിട്ട് രാത്രി 10.55ന് ബെംഗളൂരുവിലെത്തും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts