കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം 27 ന്

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം കെങ്കേരി സാറ്റലൈറ്റ് ടൗൺ ഡിഎസ്എ ഭവനിൽ വെച്ച് നടക്കും. വിഭവസമൃദ്ധമായ ഓണസദ്യയും കലാപരിപാടികളാലും അണിനിരക്കുന്ന ഓണാഘോഷം ഒക്ടോബർ 27 ഞായറാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കും.

ഓണാഘോഷത്തതിൽ എംഎൽഎമാരായ എം കൃഷ്ണപ്പ, എസ്.ടി. സോമശേഖർ, ചലച്ചിത്ര നടിമാരായ വിനയ പ്രസാദ്, നിമിഷ കെ.ചന്ദ്രൻ, ഗാനരചയിതാവ് രമേഷ് കാവിൽ എന്നിവർ പങ്കെടുക്കും.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

 

 

 

പരിപാടിയിൽ ഭരതനാട്യം, തിരുവാതിര, മോഹിനിയാട്ടം, കുച്ചിപുഡി, ഒപ്പന, മാർഗംകളി, ചെണ്ടമേളം എന്നിവ അടക്കമുള്ള കലാരൂപങ്ങൾ അരങ്ങേറും.

മലയാളികളുടെ പ്രിയ ഗായകൻ റിതുരാജ്, കൈരളി പട്ടുറുമാൽ ഫെയിം ശ്യാംലാൽ, പിന്നണിഗായിക അശ്വതി രമേഷ് എന്നിവർ ഒരുക്കുന്ന ‘മെഗാ ഗാനമേള’യും ഈ ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടും.

ഇവർക്കുപുറമെ ടെലിവിഷൻ താരങ്ങളായ ശിവദാസ്, സെൽവൻ, രജനി കലാഭവൻ എന്നിവർ അവതരിപ്പിക്കുന്ന ‘കോമഡി ഷോ’യും ഗോകുൽ കൃഷ്ണയുടെ ‘വയലിൻ ഫ്യൂഷനും ഉണ്ടായിരിക്കും.

  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts