നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും 699 രൂപയ്ക്ക് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യു! ഇ-ടാക്‌സി സർവീസ് ഉദ്ഘാടനം ചെയ്ത് ഡി കെ ശിവകുമാർ

ബംഗളൂരു, ഒക്‌ടോബർ 3: സ്വകാര്യ കമ്പനിയായ ‘റിഫക്‌സ് ഇവീൽസ്’ നടത്തുന്ന പുതിയ ഇലക്‌ട്രിക് എയർപോർട്ട് ടാക്സി സർവീസ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.

എയർപോർട്ട് ഓപ്പറേറ്ററുമായി സഹകരിച്ചാണ്, ‘റെഫക്സ് ഇവീൽസ്’ എന്ന കമ്പനി ‘എയർപോർട്ട് ടാക്സി’ സേവനം നൽകുന്നത്, ഇതിനകം 200 ഇലക്ട്രിക് കാറുകൾ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ 170 ഇലക്ട്രിക് കാറുകൾ കൂടി സർവീസിലേക്ക് ചേർത്തിട്ടുണ്ട്.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

ഡിസിഎം ഡികെ ശിവകുമാർ ഇ-ടാക്‌സി സേവനം ആരംഭിക്കുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയ എക്‌സ് അക്കൗണ്ടിലൂടെ ഒരു പോസ്റ്റും പ്രസിദ്ധീകരിച്ചു.

യാത്രക്കാർക്ക് വിവിധ തരത്തിലുള്ള ഇലക്ട്രിക് ടാക്സികൾ ബുക്ക് ചെയ്യാനും ബംഗളുരുവിലെ ഏത് പ്രദേശത്തുനിന്നും എയർപോർട്ടിലേക്ക് 699 രൂപയ്ക്ക് യാത്ര ചെയ്യാനും കഴിയുന്ന പുതിയ ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

‘Refex Ewheelz’ എന്ന കമ്പനിയുടെ ആപ്പിൽ മാത്രമേ ഈ സേവനം ലഭ്യമാകൂ, മുൻകൂർ ബുക്കിംഗിന് ഇത് ബാധകമാകും. ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീ എന്താ കഴിക്കാർ ? ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് എസ്.ഐക്ക് നേരെ കൈയേറ്റവും അധിക്ഷേപവും: അഭിഭാഷകനടക്കം നാല് പേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
[masterslider id="10"]

Related posts