മെഡിക്കൽ കോളേജിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ഡോക്ടർ ജീവനൊടുക്കി 

ചെന്നൈ: ട്രെയിനി ഡോക്ടർ മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു.

ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ട്രെയിനി ഡോക്ടർ കാമ്പസിലെ കെട്ടിടത്തിൻ്റെ അഞ്ചാം നിലയില്‍ നിന്നാണ് ചാടിയത്.

കാഞ്ചീപുരം ജില്ലയിലെ മീനാക്ഷി മെഡിക്കല്‍ കോളേജിലാണ് സംഭവം.

മരിച്ച 23 കാരിയായ ഷെർലിൻ തിരുനെല്‍വേലി സ്വദേശിനിയും സ്ഥാപനത്തിലെ അഞ്ചാം വർഷ വിദ്യാർത്ഥിയും ട്രെയിനി ഡോക്ടറുമായിരുന്നു.

  ബെംഗളുരുവിൽ മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി;

ഞായറാഴ്ച രാത്രി അഞ്ചാം നിലയിലെ ജനല്‍പ്പടിക്ക് പുറത്ത് ഷെർലിൻ ഏറെ നേരം ഇരിക്കുന്ന ദൃശ്യങ്ങള്‍ മറ്റ് വിദ്യാർത്ഥികളുടെ ക്യാമറയില്‍ പതിഞ്ഞിരുന്നു.

എന്നാല്‍ ആരെങ്കിലും യുവതിയെ സമീപിച്ച്‌ സംസാരിക്കുന്നതിന് മുമ്പ് ഷെർലിൻ ചാടിയതായി റിപ്പോർട്ടുണ്ട്. അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

വ്യക്തിപരമായ കാരണങ്ങളാല്‍ ഷെർലിൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

  യാത്രക്കാർ ശ്രദ്ധിക്കുക: പീനിയ ഫ്ലൈഓവറിൽ അടച്ചതോടെ 20 മിനിറ്റ് യാത്രയ്ക്ക് ഇനി ഒന്നര മണിക്കൂർ! കുരുക്കിൽപ്പെടാതിരിക്കാൻ പ്ലാൻ ബി അറിയാം

ലോക്കല്‍ പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക മന്ത്രി ഡി. സുധാകർ അന്തരിച്ചു; അനുശോചനങ്ങൾ അറിയിച്ചു പ്രമുഖർ
[masterslider id="10"]

Related posts