ഇന്‍ഡോര്‍: തോറ്റാല്‍ ഐപിഎല്ലിന്റെ പ്ലേഓഫിലേക്കുള്ള വാതില്‍ അടയുമെന്ന സാഹചര്യത്തില്‍ നിര്‍ണായക മല്‍സരത്തിനിറങ്ങിയ നിലവിലെ ചാംപ്യന്മാര് കൂടിയായ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. മികച്ച ഫോമിലുള്ള കിങ്സ് ഇലവന് പഞ്ചാബിനെ അവരുടെ മൈതാനത്ത് തരിപ്പണമാക്കി രാജകീയ തിരിച്ചുവരവാണ് മുംബൈ നടത്തിയിരിക്കുന്നത്. പഞ്ചാബ് കിംഗ്സ് ഇലവനെതിരേ മുംബൈ ഇന്ത്യൻസിന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എടുത്തു. മുംബൈ ഇന്ത്യൻസ്19 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 176 റണ്‍സ് നേടി ജയം സ്വന്തമാക്കി.
12 പന്തിൽ 31 റണ്‍സ് നേടിയ കുനാൽ പാണ്ഡ്യയും 15 പന്തിൽ 24 റണ്‍സ് നേടിയ രോഹിത് ശർമയും പുറത്താകാനെനിന്നു. മുംബൈക്കായി സൂര്യകുമാർ യാദവ് (42 പന്തിൽ 57 റണ്‍സ്) അർധസെഞ്ചുറി നേടി. സ്കോർബോർഡിൽ 54 ഉള്ളപ്പോഴാണ് രാഹുലിനെ (20 പന്തിൽ 24 റണ്‍സ്) പുറത്താക്കി പഞ്ചാബിന്റെ ഓപ്പ ണിംഗ് കൂട്ടുകെട്ട് മുംബൈ പൊളിച്ചത്. 40 പന്തിൽ രണ്ട് സിക്സും ആറ് ഫോറും അടക്കം 50 റണ്‍സ് എടുത്തശേഷമായിരുന്നു ഗെയ്ൽ താരം ക്രീസ് വിട്ടത്.