രക്ഷാബന്ധൻ ആഘോഷിക്കാൻ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട യുവതിയുടെ മൂക്ക് കടിച്ച് മുറിച്ച് യുവാവ്

രക്ഷാബന്ധൻ ആഘോഷിക്കാൻ വീട്ടിലേക്ക് പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഭാര്യയുടെ മൂക്ക് കടിച്ച്‌ ഭർത്താവ്.

ലഖ്നൗവിലെ ദേഹത് കോട്‍വാലിയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.

ബനിയാനിപൂർവ സ്വദേശിനിയായ അനിത (27) അമ്മയുടെ വീട്ടിലേക്ക് പോകണമെന്ന് ഭർത്താവ് രാഹുലിനോട് പറഞ്ഞു.

എന്നാല്‍, ഭർത്താവ് ഭാര്യയുടെ ആവശ്യം നിരസിക്കുകയും ഇക്കാര്യം പറഞ്ഞ് വഴക്കിടുകയും ചെയ്തു.

  ബെംഗളൂരുവിൽ രണ്ട് കൊലപാതകം: യുവാവിനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി; ജെ.സി നഗറിൽ സുഹൃത്തിനെ കുത്തിക്കൊന്നു

പ്രകോപിതനായ ഭർത്താവ് ദേഷ്യത്തില്‍ ഭാര്യയുടെ മൂക്ക് കടിച്ചു മുറിച്ചു.

ഗുരുതരമായി പരിക്കേറ്റ അനിതയെ ലഖ്‌നൗ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീട്ടിലേക്ക് വിടില്ലെന്ന് പറഞ്ഞാണ് രാഹുല്‍ അനിതയുമായി വഴക്കിടുകയും മൂക്കില്‍ കടിക്കുകയും ചെയ്തത്.

സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയും ഭർത്താവും തമ്മില്‍ വഴക്ക് പതിവാണെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ കോഫി ഷോപ്പിന് മുന്നിൽ മയക്കുമരുന്ന് ഉപയോഗം: ചോദ്യം ചെയ്ത ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us