ബെലഗാവി പ്ളാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ തൊഴിലാളി മരിച്ചു; നിരവധി പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു : ബെലഗാവിയിൽ സ്വകാര്യ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തിൽ തൊഴിലാളി മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച രാത്രി നാവഗെയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലായിരുന്നു അപകടം. പ്രദേശവാസിയായ യല്ലപ്പ ഗുണ്ഡ്യഗോൾ (18) ആണ് മരിച്ചത്.

മാരുതി നാരായൺ കരവേകർ (32), യല്ലപ്പ പ്രകാശ് (35), രഞ്ജിത് ദശരഥ് പാട്ടീൽ (39) എന്നിവർക്കാണ് പരിക്കേറ്റത്.

  റോഡിന്റെ നടുക്ക് മലയാളി നടിക്ക് നേരെ ആക്രമണശ്രമം; കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി

അപകടസമയത്ത് ഫാക്ടറിയിൽ 20-ഓളം തൊഴിലാളികളുണ്ടായിരുന്നു.

പലരും ഓടിരക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. ഫാക്ടറിയിൽ കുടുങ്ങിപ്പോയവർക്കാണ് പൊള്ളലേറ്റത്.

പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട്ട്സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമികനിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "പ്രണയതകർച്ചയേക്കാൾ വേദന; "ബെംഗളൂരുവിൽ വീട് പിടിക്കണമെങ്കിൽ കണ്ണിമ വെട്ടരുത്! ഈ യുവതിയുടെ അനുഭവം ഒരു പാഠം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us