വന്ദേഭാരത് എക്സ്പ്രസിൽ ബെംഗളൂരുവിൽ നിന്ന് ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ ആവാതെ മലയാളികൾ

ബെംഗളൂരു: എറണാകുളം – ബംഗളൂരു റൂട്ടില്‍ പുതുതായി ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസ്സില്‍ ബംഗളൂരുവില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാനാവാതെ വളഞ്ഞ് മലയാളികള്‍

റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കാത്തതാണ് കാരണം. അതേ സമയം ജൂലൈ 31 മുതല്‍ ആഗസ്റ്റ് 4 വരെ എറണാകുളം ജംഗ്ഷനില്‍ നിന്നും ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് സതേണ്‍ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ എടുത്തിട്ടുണ്ട്.

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ റിസര്‍വേഷന്‍ ആരംഭിക്കാത്തതാണ് കാരണമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു.

  ബെംഗളൂരുവിൽ ഉച്ചയ്ക്ക് ശേഷം ഈ ഭാഗങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 

ഇന്ന് ഉച്ചയോടെ ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. സ്വകാര്യ ബസ് സര്‍വ്വീസുകളെ സഹായിക്കാനുള്ള ശ്രമമാണെന്നാണ് ഉയരുന്ന ആക്ഷേപം.

എറണാകുളത്ത് നിന്നും റിസര്‍വ്വേഷന്‍ എടുത്തിട്ടുണ്ടെങ്കിലും 5 മുതല്‍ റിസര്‍വേഷന്‍ സസ്പെന്‍ഡഡ് എന്നാണ് കാണിക്കുന്നത്.

ഓണം അവധി അടുത്ത് വരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ റെയില്‍വേ അനാവസ്ഥ കാണിക്കുന്നതാണ് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണ് എന്ന ആക്ഷേപം ഉയരുന്നത്.

കൂടാതെ ട്രെയിന്‍ ജോളാര്‍പേട്ട് വഴിയാണ് പോകുന്നത്. ഇതുമൂലം 28 കിലോ മീറ്റര്‍ അധികം ഓടണം.

ബംഗളൂരു ഇന്റര്‍സിറ്റി പോകുന്നത് ഹൊസൂര്‍ വഴിയാണ്. ഇതുവഴി വന്ദേഭാരത് ഓടിച്ചാല്‍ ഏറെ സമയ ലാഭം കിട്ടും.

  'അമേരിക്ക കീഴടങ്ങും വരെ പോരാട്ടം'; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ

ഇതൊക്കെ കൂട്ടി വായിച്ചാല്‍ ഉയരുന്ന ആക്ഷേപം ശരി വയ്ക്കേണ്ടി വരും. അതേ സമയം റെയില്‍വേ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്.

സാങ്കേതികമായ തകരാറാണ് ബുക്കിങിന് താമസം നേരിടുന്നതെന്നും ഇന്ന് രാത്രിയോടെ പരിഹാരമുണ്ടാകുമെന്നും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
[masterslider id="10"]

Related posts

Click Here to Follow Us