കുമാരസ്വാമിയുടെ ആരോഗ്യനില തൃപ്തികരം: പ്രതിപക്ഷ പദയാത്ര ആഗസ്റ്റ് 3 ന്

ബെംഗളൂരു: ബിജെപിയാണ് മുഖ്യപ്രതിപക്ഷമെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് ഗവണ്മെന്റിനെ അതിശക്തമായി നിരന്തരം ആക്രമിക്കുന്നത് രണ്ടാമത്തെ പ്രതിപക്ഷ പാർട്ടിയായ ജെഡിഎസ്സിന്റെ സമുന്നത നേതാവ് എച്ച്‌ ഡി കുമാരസ്വാമിയാണ്.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബംഗളുരുവില്‍ നിന്നും മൈസൂരുവിലേക്ക് ഒരാഴ്ച നീളുന്ന പ്രതിപക്ഷ പദയാത്ര ആഗസ്റ്റ് മൂന്നിന് ആരംഭിക്കുകയാണ്.

പദയാത്രയെ കുറിച്ച്‌ പത്ര സമ്മേളനത്തില്‍ വിവരിക്കവേയാണ് കുമാരസ്വാമിയുടെ മൂക്കില്‍ നിന്നും രക്തം കിനിഞ്ഞത്.

  അന്യസംസ്ഥാന വാഹനങ്ങൾക്ക് കടിഞ്ഞാണിടാൻ കർണാടക; പുതിയ നിയമം നിലവിൽ വന്നു

അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പരിശോധനകള്‍ക്ക് ശേഷം പ്രശ്നമില്ലെന്ന് കണ്ട് ഇന്നലെ തന്നെ ഡിസ്ചാർജ്ജ് ചെയ്തു.

ഹൃദയശസ്ത്രക്രിയയ്ക്ക് മൂന്നുതവണ വിധേയമായിട്ടുള്ള ആളാണ് കുമാരസ്വാമി.

ദിവസേന മരുന്നുകള്‍ കഴിക്കുന്നുണ്ട്.

മാസന്തോറും പരിശോധനയും നടത്തുന്നുണ്ട്. ചില മരുന്നുകളുടെ പാർശ്വഫലം മൂലം ഇടയ്ക്കിടെ മൂക്കില്‍ നിന്ന് രക്തം വരാറുണ്ടെന്നും അതിനും മരുന്ന് കഴിക്കുന്നുണ്ടെന്നും മകനും ജെഡിഎസ്സ് യുവജന വിഭാഗം നേതാവുമായ നിഖില്‍ പറഞ്ഞു.

നിരന്തരയാത്രകളും വിശ്രമമില്ലാത്ത പ്രവർത്തനവുമാണ്‌ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാക്കിയതെന്ന് നിഖില്‍ കൂട്ടിച്ചേർത്തു.

  വിജയ് ചിത്രം 'ജനനായകൻ' ചോർന്നു; സിനിമയിലെ പ്രധാന ഭാഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നു

മൂന്നിന് പദയാത്ര ആരംഭിക്കുമെന്നും കുമാരസ്വാമിയും മറ്റു നേതാക്കളും ഓരോ ഘട്ടത്തിലായി പങ്കെടുക്കുമെന്നും പ്രതിപക്ഷ നേതാവ് ആർ അശോകും നിഖിലും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പബ്ബിലെ തർക്കം കലാശിച്ചത് ദാരുണ അന്ത്യത്തിൽ; സോഫ്റ്റ്‌വെയർ എൻജിനീയർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us