നഗരത്തിൽ വൃത്തിഹീനമായ നിലയിൽ കണ്ടെത്തിയ രണ്ടുഭക്ഷണശാലകൾ പൂട്ടി

ബെംഗളൂരു : ഇന്ദിരാനഗറിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച രണ്ടുഭക്ഷണശാലകൾ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) പൂട്ടി.

പൊതുജനങ്ങളുടെ പരാതിയെത്തുടർന്നാണ് അധികൃതർ പരിശോധനയ്ക്കെത്തിയത്.

കെട്ടിടത്തിന്റെ താഴത്തെനില വൃത്തിഹീനമാണെന്നും കൊതുകുപെരുകാനിടയാക്കുന്നതായും കണ്ടെത്തി.

ഇതേത്തുടർന്നാണ് പൂട്ടിയതെന്ന് ബി.ബി.എം.പി. ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥാപനങ്ങൾക്ക് 25,000 രൂപ പിഴയും ഇട്ടിട്ടുണ്ട്.

  കാൻസർ രോഗികളുടെ ജീവൻ വെച്ച് പന്താട്ടം; ബെംഗളൂരുവിൽ 600 രൂപ ഉൽപ്പാദനച്ചെലവുള്ള വ്യാജ മരുന്നുകൾ വിൽപ്പന 60,000 രൂപയ്ക്ക്

പിഴയടയ്ക്കുകയും വൃത്തിയോടെ പ്രവർത്തിക്കാനുള്ള സൗകര്യമേർപ്പെടുത്തുകയും ചെയ്താൽമാത്രമേ ഭക്ഷണശാലകൾ വീണ്ടും തുറന്നുപ്രവർത്തിക്കാൻ അനുവദിക്കൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts