മലയാളം മിഷൻ സുഗതാജ്ഞലി കാവ്യാലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു 

ബെംഗളൂരു: കേരളത്തിന്‍റെ സാഹിത്യ, സാമൂഹിക, സാംസ്കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം വർഷം തോറും മലയാളം മിഷൻ പഠിതാക്കൾക്കായി നടത്തുന്ന ആഗോള മൽസരമായ സുഗതാജ്ഞലി കാവ്യാലാപന മൽസരത്തിൻ്റെ കർണ്ണാടക മേഖലാ തല വിജയികളെ ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ പ്രഖ്യാപിച്ചു.

  വണ്ടി ഇനി തോന്നുപോലെ എവിടെയും ഇടല്ലേ; ബെംഗളൂരുവിൽ ഇന്ന് മുതൽ വീണ്ടും ടോവിംഗ് തുടങ്ങി; നിയമം ലംഘിച്ചാൽ വാഹനം 'പൊക്കും'

ജൂലായ് ഏഴാം തിയതി നടന്ന മൽസരങ്ങളിൽ ആറ് മേഖലകളിൽ നിന്നായി 92 മൽസരാർത്ഥികൾ പങ്കെടുത്തു.

സബ് ജൂനിയർ വിഭാഗത്തിൽ ചങ്ങമ്പുഴയുടെ കവിതകളും, ജൂനിയർ വിഭാഗത്തിൽ ബാലാമണിയമ്മയുടെ കവിതകളും,സീനിയർ വിഭാഗത്തിൽ ഇടശ്ശേരിയുടെ കവിതകളുമാണ് മൽസരാർത്ഥികൾ ചൊല്ലിയത്.

ഈ മൽസരങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി വിജയികളായവർ ജൂലൈ 21 നു നടക്കുന്ന കർണ്ണാടക ചാപ്റ്റർ മൽസരത്തിൽ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈസ്റ്ററിന് നാട്ടിൽ പോകാൻ; 2ന് കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു; കെആര്‍ പുരത്തും എസ്എംവിടിയിലും സ്റ്റോപ്; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us