മുഡ ഭൂമി വിവാദം; ബി.ജെ.പി. പ്രതിഷേധം ശക്തം

ബെംഗളൂരു : മൈസൂരു അർബൻ ഡിവലപ്മെന്റ് അതോറിറ്റി (മുഡ) മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് ഭൂമിനൽകിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ വൻപ്രതിഷേധവുമായി ബി.ജെ.പി. ബെംഗളൂരുവിൽ പ്രതിഷേധിച്ച സംസ്ഥാനപ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, മുനിരത്‌ന എം.എൽ.എ. തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും മൈസൂരുവിൽ നടന്നപ്രതിഷേധത്തിൽ പങ്കെടുക്കാൻ പോകാനിരുന്നതായിരുന്നു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ബി.എം.ടി.സി. ബസിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മൈസൂരുവിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോകാൻശ്രമിച്ച ഒട്ടേറെയാളുകളെ പോലീസ് പിടികൂടി. ബി.ജെ.പി. പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പ്രതിഷേധം അടിച്ചമർത്താനാണ് കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നതെന്ന് വിജയേന്ദ്ര ആരോപിച്ചു.

  ബെംഗളൂരുവിൽ പൂക്കൾക്ക് തീവില; വരുംദിവസങ്ങളിൽ വില ഇരട്ടിയാകും

മുഡ അഴിമതിക്കെതിരേ പ്രതിഷേധിക്കുന്നതിൽനിന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യക്കോ കോൺഗ്രസ് സർക്കാരിനോ ഞങ്ങളെ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മൈസൂരു, ചാമരാജനഗർ, മാണ്ഡ്യ എന്നീജില്ലകളിലെ നേതാക്കളും പ്രവർത്തകരും മൈസൂരു മഹാരാജ കോളേജ് ഗ്രൗണ്ടിൽ പ്രതിഷേധിച്ചു.

കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നഗരവികസന മന്ത്രി ബൈരതി സുരേഷ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

പ്രതിപക്ഷനേതാവ് ആർ. അശോക, മൈസൂരു എം.പി. യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ, അശ്വത് നാരായണ എം.എൽ.എ. തുടങ്ങിയവരും മൈസൂരുവിൽ നടന്നപ്രതിഷേധത്തിൽ പങ്കെടുത്തുഅതിനിടെ ബി.ജെ.പി.ക്കെതിരേ മൈസൂരു അർബൻ ഡിവലപ്മെന്റ് അതോറിറ്റി ഓഫീസിനുസമീപം കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. ബി.ജെ.പി. നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കുടുംബത്തെ ലക്ഷ്യമിടുകയാണെന്ന് കെ.പി.സി.സി. വക്താവ് എം. ലക്ഷ്മണ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
[masterslider id="10"]

Related posts