സംസ്ഥാനത്ത് പെൺഭ്രൂണഹത്യ തടയാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്; മന്ത്രി ദിനേശ് ഗുണ്ടുറാവു

ബെംഗളൂരു : സംസ്ഥാനത്ത് പെൺഭ്രൂണഹത്യ തടയാൻ ആവശ്യമായ നടപടികൾ ആരോഗ്യവകുപ്പും പോലീസും സ്വീകരിച്ചുവരുകയാണെന്ന് കുടുംബാരോഗ്യക്ഷേമ വകുപ്പുമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര, ബെലഗാവി, കുടക് തുടങ്ങിയ സ്ഥലങ്ങളിലെ അൾട്രാസൗണ്ട് സ്കാനിങ് സെന്ററുകളിൽ ആരോഗ്യവകുപ്പ് റെയ്ഡ്‌ നടത്തി.

  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.

പെൺഭ്രൂണഹത്യ തടയാനുള്ള നിയമം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിച്ചുവരുകയാണെന്നും ഗുണ്ടുറാവു പറഞ്ഞു.

അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ പെൺഭ്രൂണഹത്യാ റാക്കറ്റ് പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts