തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമെതിരേ കേരളത്തിൽ ‘ശത്രുഭൈരവ യാഗം’ നടത്തുന്നു; ഡി.കെ. ശിവകുമാർ

ബെംഗളൂരു: തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കോൺഗ്രസ് സർക്കാരിനുമെതിരേ കേരളത്തിൽ ‘ശത്രുഭൈരവ യാഗം’ നടത്തുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

വടക്കൻ കേരളത്തിലെ ഒരു ക്ഷേത്രത്തിനുസമീപത്താണ് ഇത് നടക്കുന്നത്. കർണാടകത്തിലെ ചില രാഷ്ട്രീയക്കാരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

‘യാഗത്തിൽ മൃഗബലി ഉൾപ്പെടെയുള്ളവ നടക്കുന്നുണ്ട്. ആരാണിത് നടത്തുന്നതെന്നറിയാം. ചിലർ ഇതേപ്പറ്റി എഴുതി അറിയിച്ചിട്ടുണ്ട്. ശത്രുക്കളെ നശിപ്പിക്കാൻവേണ്ടി നടത്തുന്ന യാഗമാണിത്’ -ശിവകുമാർ പറഞ്ഞു.

  ഭർത്താവിനെയും 4 വയസ്സുകാരനെയും അമ്മ ശ്വാസംമുട്ടിച്ചു കൊന്നു!

കൈയിൽ ബ്രേസ്‌ലെറ്റ് കെട്ടുന്നതിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

യാഗത്തിനുപിറകിൽ ബി.ജെ.പി.യോ ജെ.ഡി.എസോ ആണോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts