ലിവ് ഇൻ ടുഗദർ പങ്കാളിയായ യുവതിക്കുനേരേ ആസിഡ് ആക്രമണം നടത്തി

ബെംഗളൂരു : ലിവ് ഇൻ ടുഗദർ ആയി താമസിച്ചുവന്ന യുവാവ് പങ്കാളിയായ യുവതിക്കു നേരേ ആസിഡ് ആക്രമണം നടത്തി.

യുവതിയുടെ മുഖത്തും ഇടതുകണ്ണിനും സാരമായി പരിക്കേറ്റു. വിജയപുര ജില്ലയിലെ മുരണകെരി സ്വദേശി മൗനേഷ് പട്ടാർ (40) ആണ് ആക്രമണം നടത്തിയത്.

ഇയാളെ വിജയപുര കലദഗി പോലീസ് അറസ്റ്റുചെയ്തു. മുരണകെരി സ്വദേശിയായ ലക്ഷ്മി ബാഡിഗർക്കാണ് (32) പരിക്കേറ്റത്. ഇവരെ വിജയപുര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  മെട്രോ ഇനി അനേക്കലും അത്തിബെലെയും തൊടും; നഗരത്തെ വലംവെക്കാൻ 73 കിലോമീറ്റർ 35 സ്റ്റേഷനുകളുമായി വമ്പൻ വിപുലീകരണത്തിന് ഈ ലൈൻ

ലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന എട്ടു വയസ്സുള്ള മകൾക്ക് നിസ്സാര പരിക്കേറ്റു. ബാഗൽകോട്ട് ജില്ലയിലെ ഗദ്ദനകേരിയിൽ വാടകവീട്ടിൽ ഒന്നിച്ചു താമസിക്കുകയായിരുന്നു ഇരുവരും.

മൗനേഷും ലക്ഷ്മിയും വേറെ വിവാഹം കഴിച്ചവരാണ്. അതിലെ ബന്ധം വേർപെടുത്താതെയാണ് ഇരുവരും ഒന്നിച്ചു താമസിച്ചുവന്നതെന്ന് പോലീസ് പറഞ്ഞു.

ലക്ഷ്മിക്ക് വേറെ ബന്ധമുണ്ടെന്ന് സംശയിച്ച് മൗനേഷ് വഴക്കുണ്ടാക്കുക പതിവായിരുന്നു. കഴിഞ്ഞയാഴ്ച ഇരുവരും വഴക്കിട്ടതിനെത്തുടർന്ന് മൗനേഷ് സ്വന്തംവീട്ടിൽ പോയിരുന്നു.

കഴിഞ്ഞദിവസം രാത്രി മടങ്ങിവന്നപ്പോൾ ലക്ഷ്മി വാതിൽ തുറന്നു കൊടുക്കാൻ കൂട്ടാക്കിയില്ല. ഇതിൽ പ്രകോപിതനായ ഇയാൾ ജനാലവഴി ലക്ഷ്മിയുടെ നേർക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാട്സാപ്പിലെ കല്യാണക്കുറി തുറന്നത് വിനയായി; ന​ഗരത്തിൽ വ്യാപാരിക്ക് നഷ്ടമായത് 5 ലക്ഷം രൂപ!
[masterslider id="10"]

Related posts