നഗരത്തിലെ നിശാപാർട്ടി : ഒരാൾകൂടി അറസ്റ്റിൽ; മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു : ബെംഗളൂരുവിൽ മയക്കുമരുന്നുപയോഗം നടന്ന നിശാപാർട്ടിയുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ.

പാർട്ടി സംഘടിപ്പിച്ചവരിലുൾപ്പെട്ട ഹൈദരാബാദ് സ്വദേശിയെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്. ഇതോടെ അറസ്റ്റിലായവർ ആറായി.

സിനിമാനടികളും മോഡലുകളും ഐ.ടി. രംഗത്ത് പ്രവർത്തിക്കുന്നവരുമുൾപ്പെടെ പങ്കെടുത്ത നിശാപാർട്ടിയിൽ പോലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു.

തെലുഗു നടി ഹേമ ഉൾപ്പെടെ 86 പേർ മയക്കുമരുന്ന്‌ ഉപയോഗിച്ചതായും കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇലക്‌ട്രോണിക് സിറ്റിയിലെ ജി.ആർ. ഫാംഹൗസിലാണ് ഹൈദരാബാദ് സ്വദേശി ജന്മദിനാഘോഷമെന്നപേരിൽ പാർട്ടി സംഘടിപ്പിച്ചത്.

  'നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല': മുജ്തബ ഖമേനി

ഇതിൽ 103 പേരാണ് പങ്കെടുത്തത്. ജി.ആർ. ഫാമിന്റെ ഉടമ ഗോപാൽ റെഡ്ഡിക്ക് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. നടി ഹേമയ്ക്കും നോട്ടീസ് നൽകിയതായി സൂചനയുണ്ട്.

സംഭവത്തോടനുബന്ധിച്ച് മൂന്ന് പോലീസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തു. ഹെബ്ബഗോഡി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. നാരായണസ്വാമി, ഹെഡ്‌കോൺസ്റ്റബിൾ ദേവരാജ, കോൺസ്റ്റബിൾ ഗിരീഷ് എന്നിവരെയാണ് ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയതിന് ബെംഗളൂരു റൂറൽ എസ്.പി. സസ്പെൻഡ് ചെയ്തത്. ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലാണ് നിശാപാർട്ടി നടന്ന ജി.ആർ. ഫാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരിടെ ആവശ്യക്കാരില്ലാതിരുന്ന വിറക് അടുപ്പുകൾക്ക് ഇപ്പോൾ വിപണിയിൽ വൻ ഡിമാൻഡ്; എംജി മാർക്കറ്റിൽ വൻ തിരക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം
[masterslider id="10"]

Related posts

Click Here to Follow Us