എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് നിർത്തുന്നു

ബെംഗളൂരു : എസ്.എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അനുവദിക്കുന്ന ഗ്രേസ് മാർക്ക് നിർത്തുന്നു.

അടുത്ത അധ്യയനവർഷം മുതൽ ഇത് നടപ്പാകും.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഇത്തവണ വിജയശതമാനം വർധിപ്പിക്കാൻ 20 ശതമാനം മാർക്ക് വരെ ഗ്രേസ് മാർക്കായി അനുവദിച്ചിരുന്നു.

  48 മണിക്കൂറിൽ 18 കോടി! 'ജവാനെയും' 'അനിമലിനെയും' തൂത്തെറിഞ്ഞ് യാഷിന്റെ 'ടോക്സിക്' ബുക്കിംഗ്

കോവിഡ് കാലത്ത് ആറ്, ഏഴ് ക്ലാസുകളിൽ പഠിച്ച വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയെന്നും ഇക്കാര്യം പരിഗണിച്ചാണ് അവർക്ക് 20 ശതമാനം വരെ ഗ്രേസ് മാർക്ക് അനുവദിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.

മാർക്ക് കുറഞ്ഞ വിദ്യാർഥികൾക്ക് രണ്ടു തവണ പരീക്ഷയെഴുതി മാർക്ക് മെച്ചപ്പെടുത്താനും അവസരം നൽകും.

എന്നാൽ, അടുത്ത വർഷം മൂന്നു പരീക്ഷകൾ നടത്തുന്നത് തുടരുമെങ്കിലും ഗ്രേസ് മാർക്ക് നൽകില്ല.-മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
[masterslider id="10"]

Related posts