മന്ത്രി സ്‌ക്വയർ മാൾ സീൽ ചെയ്ത ബിബിഎംപി ട്രേഡ് ലൈസൻസും സസ്പെൻഡ് ചെയ്തു 

manti mall

ബെംഗളൂരു: കഴിഞ്ഞ കുറച്ച് വർഷങ്ങളായി വസ്തു നികുതി കുടിശ്ശിക തീർക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ ബിബിഎംപിയുടെ റവന്യൂ ഉദ്യോഗസ്ഥർ മല്ലേശ്വരത്തെ മന്ത്രി സ്‌ക്വയർ മാൾ സീൽ ചെയ്യുകയും ട്രേഡ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

മാളിന് 50 കോടിയിലധികം വസ്തു നികുതി കുടിശ്ശിക വന്നിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിബിഎംപി മാൾ ഒന്നിലധികം തവണയാണ് സീൽ ചെയ്തത്.

  വിജയിന് രാഷ്ട്രീയ പക്വതയില്ല; രൂക്ഷവിമർശനവുമായി ഡി.കെ. ശിവകുമാർ; കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

അവസാനമായി മാർച്ച് 16 ന് രാവിലെ 8.30ഓടെ മാളിലെത്തി സിവിൽ ഉദ്യോഗസ്ഥർ മാർഷലുകളുടെയും പോലീസിൻ്റെയും സഹായത്തോടെ മാൾ  മുദ്രവെക്കുകയായിരുന്നു.

മാളിൽ പലതവണ ഡിമാൻഡ് നോട്ടീസ് നൽകിയിട്ടും പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് അധികൃതർ അവകാശപ്പെട്ടു.

ബസവ ജയന്തിയുടെ അവധി ദിവസം വെള്ളിയാഴ്ച ഷോപ്പിംഗ് നടത്താനും സിനിമ കാണാനും മാളിലെത്തിയ ഉപഭോക്താക്കൾ മാൾ അടഞ്ഞുകിടക്കുന്നത് കണ്ട് നിരാശരായി.

  എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ

തുടർന്ന് ആളുകൾ മറ്റ് മാളുകളിലേക്കും കടകളിലേക്കും പോകേണ്ടി വന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല': മുജ്തബ ഖമേനി
[masterslider id="10"]

Related posts

Click Here to Follow Us