വഴിമുടക്കി ബുദ്ധിപരമായ നീക്കം; റോഡ് അടച്ചു ഓടയുടെ മേൽമൂടിയുടെ നവീകരണം; യാത്രാ തടസ്സം നേരിട്ട് യാത്രക്കാർ

ബെംഗളൂരു: സ്മാർട്ട് സിറ്റി റോഡുകളിലെ ഓടകളുടെ മേൽമൂടി നവീകരണം യാത്രാ തടസ്സം സൃഷ്ടിക്കുന്നു.

മഴവെള്ളം ഒലിച്ചുപോകുന്നതിനു റോഡുകളുടെ നടുവിൽ സ്ഥാപിച്ച ഓടകളുടെ മേൽമൂടികൾ വാഹനങ്ങൾ കയറി തകരുന്നത് പതിവായതോടെയാണ് റോ‍‍ഡ് അടച്ച് നവീകരണം നടത്തുന്നത്.

ഇരുമ്പുമേൽമൂടി ഉൾപ്പെടെ ഇടിഞ്ഞുതാഴുന്നത് അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്. അറ്റകുറ്റപ്പണികൾക്ക് ശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവ വീണ്ടും തകരും.

  ഉമർ ഖാലിദ് അനുകൂല പരിപാടി റദ്ദാക്കണം: പോലീസ് കമ്മീഷണർക്ക് പരാതി നൽകി ബിജെപി

ഇവിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്.

നേരത്തെ റോഡരികിൽ ഓടകളിലേക്ക് നേരിട്ട് വെള്ളം വീഴുന്ന തരത്തിൽ ചാലുകൾ സ്ഥാപിച്ചിരുന്നു.

ഇത് മാറ്റിയാണ് റോഡിന് നടുവിൽ ഓട ഒരുക്കിയത്. തകർന്ന ഓടകളിൽ വീണ് കൂടുതലും ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയുടെ ഉൾചലനങ്ങൾ വിരൽത്തുമ്പിൽ; ഇൻ്ററാക്റ്റീവ് മാപ്പുമായി ബെംഗളൂരുവിലെ മലയാളി ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us