കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചപകടം; ഡ്രൈവറുടെ നില ഗുരുതരം

ബെംഗളൂരു: കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചപകടം.

അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.

തുംകൂർ ജില്ലയിലെ പാവഗഡ താലൂക്കിലെ കോട്ടഗുഡ്ഡ ഗ്രാമത്തിലാണ് അപകടമുണ്ടായത്.

പാവഗഡിൽ നിന്ന് ചിത്രദുർഗയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്.

ചള്ളക്കരെയിൽ നിന്ന് പാവഗഡയിലേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്.

  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്

കോട്ടഗുഡ്ഡ ഗ്രാമത്തിൽ എത്തുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

കെഎസ്ആർടിസിയിലെയും സ്വകാര്യ ബസിലെയും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ബസിൽ കുടുങ്ങിയവരെ നാട്ടുകാർ രക്ഷപ്പെടുത്തി പാവഗഡ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts