മെട്രോ ട്രാക്കിൽ ചാടി 19 കാരൻ മരിച്ചു; പർപ്പിൾ ലൈനിലെ സർവീസുകൾ തടസ്സപ്പെട്ടു.

ബംഗളൂരു: അത്തിഗുപ്പെ സ്‌റ്റേഷനിലേക്ക് ട്രെയിൻ എത്തിയപ്പോൾ ഒരാൾ ട്രാക്കിൽ ചാടിയതിനെ തുടർന്ന് മഗഡി റോഡിനും ചള്ളഘട്ട മെട്രോ സ്‌റ്റേഷനുകൾക്കുമിടയിലെ മെട്രോ ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂറിലേറെ നിർത്തിവച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ട്രെയിനിന് അടിയിൽ കുടുങ്ങിയ മൃതദേഹം രണ്ട് മണിക്കൂറിന് ശേഷം ഉദ്യോഗസ്ഥർ നീക്കം ചെയ്തു.

ധ്രുവ് തക്കർ (19) ആണ് മരിച്ചത്. മുംബൈ സ്വദേശിയാണ്.

ട്രെയിൻ സ്റ്റേഷനിലേക്ക് അടുക്കുമ്പോൾ ധ്രുവ് മനഃപൂർവം ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

  ബെംഗളൂരുവിൽ റെക്കോർഡ് ചൂട്

ധ്രുവിനു മുകളിലൂടെ ട്രെയിൻ ഓടിയതിനാൽ തല ശരീരത്തിൽ നിന്ന് വേർപെട്ടു.

ട്രെയിൻ മീറ്ററുകളോളം മൃതദേഹം വലിച്ചിഴച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മൃതദേഹം ട്രാക്കിൽ നിന്ന് മാറ്റി പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്.

യാത്രക്കാരോട് ട്രെയിനിൽ നിന്ന് ഇറങ്ങാനും ബദൽ ക്രമീകരണങ്ങൾ ചെയ്യാനും ആവശ്യപ്പെട്ടു.

ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ട്രെയിൻ സർവീസുകൾ റദ്ദാക്കിയതിൻ്റെ കാരണം അറിയിക്കാത്തതിൽ നിരവധി യാത്രക്കാർ രോഷം പ്രകടിപ്പിച്ചു.

  ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി

ബിഎംആർസിഎൽ വാർത്ത സ്ഥിരീകരിച്ചു, മഗഡി റോഡിൽ നിന്ന് ചള്ളഘട്ടിലേക്കുള്ള സർവീസുകൾ നിർത്തിവച്ചതായി അറിയിച്ചു.

നിലവിൽ മഗഡി റോഡിനും വൈറ്റ്ഫീൽഡിനും ഇടയിൽ മാത്രമാണ് ട്രെയിനുകൾ ഓടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം
[masterslider id="10"]

Related posts

Click Here to Follow Us