നാലും രണ്ടും പ്രായമുള്ള രണ്ട് മക്കളെ പെട്രോൾ ഒഴിച്ച് തീകൊളുത്തി അമ്മ ആത്മഹത്യ ചെയ്തു 

ബെംഗളൂരു : അമ്മ രണ്ട് മക്കളെ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു.

ചിത്രദുർഗ ജില്ലയിലെ ചള്ളകെരെ താലൂക്കിലെ മല്ല സമുദ്ര ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.

കുടുംബ വഴക്കിന്റെ പശ്ചാത്തലത്തിലാണ് ഈ ദുരന്തം നടന്നതെന്ന് പറയപ്പെടുന്നു.

മരാക്ക എന്ന 24 കാരിയായ യുവതിയാണ് തൻ്റെ രണ്ട് മക്കളായ നയന (4), ഹർഷ വർദ്ധൻ (2) എന്നിവരെ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

കുട്ടികളെ വീട്ടിൽ നിന്ന് ഇറക്കി ഗ്രാമത്തിൻ്റെ പ്രാന്തപ്രദേശത്ത് എത്തിയാണ് ഇവർ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പറയപ്പെടുന്നത്.

കുടുംബവഴക്ക് കാരണം ജീവിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ആദ്യം കുട്ടികളെ തീയിൽ ഇട്ടശേഷം അവസാനമാണ് മരാക്ക സ്വയം തീ കൊളുത്തിയത്.

കുട്ടികളും അമ്മയും തീയിൽ പൊള്ളലേറ്റതായി അറിഞ്ഞയുടൻ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. ചള്ളക്കരെ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി.

മൃതദേഹങ്ങൾ ചള്ളക്കരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

അന്വേഷണത്തിൽ മാരക്കയ്ക്ക് നേരിടേണ്ടി വന്ന മാനസിക പീഡനത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
[masterslider id="10"]

Related posts