ദേവഗൗഡയുടെ മരുമകൻ സി.എൻ. മഞ്ജുനാഥ് ബിജെപി യിൽ എത്തിയതിന് പിന്നിൽ

ബെംഗളൂരു: എച്ച്‌.ഡി. ദേവഗൗഡയുടെ മരുമകനും പ്രശസ്ത കാർഡിയാക് സർജനുമായ ഡോ. സി.എൻ. മഞ്ജുനാഥ് ബിജെപിയില്‍.

ബെംഗളൂരു റൂറല്‍ മണ്ഡലത്തില്‍ ഇദ്ദേഹം ബിജെപി സ്ഥാനാർഥിയായി.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ ഇളയ സഹോദരനായ ഡി.കെ. സുരേഷാണ് ബെംഗളൂരു റൂറലിലെ സിറ്റിംഗ് എംപി. 2019ല്‍ കോണ്‍ഗ്രസ് വിജയിച്ച ഏക സീറ്റാണിത്.

  ഇത് ലോട്ടറി; ബെംഗളൂരുവിലെ വസ്തു ഉടമകൾക്ക് വലിയ ആശ്വാസ വാർത്ത

ബിജെപിയും ജെഡിഎസും സഖ്യത്തിലാണു മത്സരിക്കുന്നത്.

മണ്ഡ്യ, ഹാസൻ, കോലാർ സീറ്റുകളാണു ജെഡി-എസിനു നൽകിയിരിക്കുന്നത്.

ബിജെപിയും ജെഡിഎസും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് മഞ്ജുനാഥ് ബിജെപിയിലെത്തുന്നത്.

കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമായ ബെംഗളൂരു റൂറല്‍ സീറ്റ് പിടിച്ചെടുക്കുകയാണു ബിജെപിയുടെ ലക്ഷ്യം.

സർക്കാർ ഉടമസ്ഥതയിലുള്ള ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലാർ സയൻസസ് ആൻഡ് റിസർച്ചിന്‍റെ തലവനായി 17 വർഷം പ്രവർത്തിച്ചയാളാണ് ഡോ. സി.എൻ. മഞ്ജുനാഥ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജെ.പി നഗർ മുതൽ കോറമംഗല വരെ ആ ഓട്ടോ ഡ്രൈവർ ചെയ്തത് ആരും പ്രതീക്ഷിക്കാത്ത ഒന്ന്; ഒരു യാത്ര പ്രിയങ്കയുടെ ജീവിതം മാറ്റിയത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us