‘പരീക്ഷയിൽ തോറ്റാൽ കെട്ടിച്ചു വിടും, എങ്ങനെയെങ്കിലും ജയിക്കാനുള്ള മാർക്ക് തരണം’; വൈറലായി വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസ് 

പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ എഴുതുന്ന രസകരമായ പല ഉത്തരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി നമ്മൾ കണ്ടിട്ടുണ്ട്.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നും പുറത്തുവരുന്ന വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്.

ജബല്‍പൂരില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനി തന്റെ പരീക്ഷ ഇന്‍വിജിലേറ്ററിനോട് നടത്തിയ ഒരു അസാധാരണമായ അഭ്യര്‍ത്ഥനയാണ് വിഷയം.

തനിക്ക് വിവാഹം ആലോചിച്ചിരിക്കുകയാണ് എന്നും ആ വിവാഹം ഒഴിവാക്കാന്‍ എങ്ങനെയെങ്കിലും തനിക്ക് പരിക്ഷയില്‍ ജയിക്കാനുള്ള മാര്‍ക്ക് തരണം എന്നുമായിരുന്നു വിദ്യാര്‍ത്ഥിനിയുടെ അപേക്ഷ.

  ബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്കും കശാപ്പിനും നിരോധനം

ഇംഗ്ലീഷ് പരീക്ഷയില്‍ തോറ്റാല്‍ മാതാപിതാക്കള്‍ തന്റെ വിവാഹം നടത്തുമെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ഭയം.

തോറ്റാല്‍ വിവാഹം നടത്തും എന്നും താന്‍ ജയിക്കുമോ തോല്‍ക്കുമോ എന്നറിയില്ല.

എങ്കിലും അധ്യാപകന്‍ ജയിപ്പിക്കണം എന്നാണ് വിദ്യാര്‍ത്ഥിനിയുടെ അപേക്ഷ.

കുട്ടികള്‍ക്ക് പഠന സമ്മര്‍ദ്ദം ഉള്ളതിനാല്‍ പല കുട്ടികളും ജയിപ്പിക്കണേ എന്ന് ഇത്തരത്തില്‍ ഉത്തരങ്ങള്‍ എഴുതുന്ന് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.

  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി

ചിലര്‍ അപേക്ഷിക്കുമ്പോള്‍ മറ്റുചിലര്‍ കോപ്പിയടി പോലുള്ള മാര്‍ഗങ്ങളാണ് പരീക്ഷയില്‍ ജയിക്കാനായി തിരഞ്ഞെടുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സന്തോഷ്‌ കെ നായർ അന്തരിച്ചു
[masterslider id="10"]

Related posts