ട്രാഫിക് നിയമലംഘനം; പിഴ ഇനി ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് അടക്കാം 

ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങൾക്ക് ട്രാഫിക് പോലീസ് നൽകുന്ന ചലാൻ നോട്ടിസിൽ ഡിജിറ്റലായി പണമടയ്ക്കാൻ ക്യൂ ആർ കോഡ് സംവിധാനം ഏർപ്പെടുത്തി.

മാർച്ച്‌ 1 മുതൽ ഉടമകളുടെ മേൽവിലാസത്തിലേക്ക് അയക്കുന്ന നോട്ടീസുകളിലാണ് ക്യൂ ആർ കോഡ് ഉണ്ടാവുക.

ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ നിയമലംഘനം നടത്തിയതിന്റെ ചിത്രങ്ങളും ലഭിക്കും.

  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി

മുൻപ് ചലാൻ നോട്ടീസിൽ ലഭിച്ചു കഴിഞ്ഞാൽ നേരിട്ട് മാത്രമേ പിഴ അടക്കാൻ സാധിച്ചിരുന്നുള്ളൂ.

ട്രാഫിക് പോലീസിന്റെ എൻഫോഴ്സ്മെന്റ് ഓട്ടോമേഷൻ സെന്ററാണ് ചലാൻ നോട്ടീസിൽ ക്യൂ ആർ കോഡ് ഒരുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 10 വരി പാതയായ 'എം.എ.ആർ' റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts