മംഗളൂരു സ്വദേശിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

ദുബായ്: മംഗളൂരു സ്വദേശിനിയായ യുവതി ദുബായിൽ വാഹനാപകടത്തില്‍ മരിച്ചു.

മംഗളൂരു താലൂക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് കോട്ടേക്കരു ബീരിയിലെ രാജീവി കെമ്പുമണ്ണ് – വിട്ടല്‍ കുളാല്‍ ദമ്പതികളുടെ ഏക മകള്‍ വിദിഷ (28) ആണ് മരിച്ചത്.

കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ ജോലി ചെയ്ത് വരുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

യുവതി ദിവസവും ഓഫീസ് വാഹനത്തിലാണ് ഓഫീസിലേക്ക് പോയിരുന്നത്.

 

എന്നാല്‍, വ്യാഴാഴ്ച സമയം വൈകിയതിനാല്‍ സ്വന്തം കാർ ഓടിച്ച്‌ പോവുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തിലും മരണത്തിലും കലാശിക്കുകയായിരുന്നു.

 

ദുബൈയില്‍ ഡ്രൈവിംഗ് ലൈസൻസ് നേടിയ വിദിഷ ആറ് മാസം മുമ്പാണ് പുതിയ കാർ വാങ്ങിയത്.

 

മംഗ്ളുറു സഹ്യാദ്രി കോളജില്‍ നിന്ന് എംബിഎ പൂർത്തിയാക്കിയ വിദിഷ ഒരു വർഷത്തോളം ബെംഗളൂരുവിലെ കമ്പനിയില്‍ ജോലി ചെയ്ത ശേഷം ദുബൈയിലേക്ക് പോവുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
[masterslider id="10"]

Related posts