സംസ്ഥാന ബജറ്റ് ആരംഭിച്ചു

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തൻ്റെ 15-ാം ബജറ്റ് പ്രസംഗം ആരംഭിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വോട്ടർമാരെ ആകർഷിക്കാനുള്ള പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.

കർഷകർക്ക് വരൾച്ചാ ദുരിതാശ്വാസസഹായവും പ്രഖ്യാപിച്ചേക്കും.

അഞ്ച് ഗാരന്റി പദ്ധതികൾ വരുന്ന വകുപ്പുകൾക്ക് വൻതുക ബജറ്റിൽ വകയിരുത്തിയേക്കും.

കഴിഞ്ഞ ബജറ്റിൽ അഞ്ചു ഗാരന്റികൾക്കുമായി 52,000 കോടിരൂപയാണ് വകയിരുത്തിയിരുന്നത്.

  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്

ഇത്തവണ വിഹിതം കൂടാനാണ് സാധ്യത. നമ്മ മെട്രോ, സബർബൻ റെയിൽപദ്ധതി എന്നിവയ്ക്കും തുക വകയിരുത്തിയേക്കും.

രാവിലെ 10.15-ന് ബജറ്റ് അവതരണമാരംഭിച്ചത്. ബജറ്റ് അവതരണത്തിന് മുമ്പ് മന്ത്രിസഭായോഗംചേർന്ന് ബജറ്റിന് അനുമതി നേടി.

സിദ്ധരാമയ്യയുടെ 15-ാമത്തെ ബജറ്റവതരണമാകും ഇത്. മുഖ്യമന്ത്രിയെന്നനിലയിൽ എട്ടാമത്തെ ബജറ്റാണ്.

കഴിഞ്ഞവർഷം കോൺഗ്രസ് അധികാരത്തിലെത്തിയതിനുശേഷം ജൂലായിൽ സിദ്ധരാമയ്യ ബജറ്റ് അവതരിപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധികാരത്തർക്കം: പരിഹാരത്തിനായി സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us