താമരശ്ശേരി ചുരത്തിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക് 

വൈത്തിരി: താമരശ്ശേരി ചുരത്തിൽ ഒമ്പതാംവളവിന് സമീപം ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്.

ഇന്ന് രാവിലെ 10 മണിയോടെയാണ് ടിപ്പർ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ചത്.

മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടിപ്പർ ലോറി ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ടിപ്പർ ലോറിയിലെ ഡ്രൈവർ താമരശ്ശേരി സ്വദേശിയായ ജൗഹറിനാണ് പരിക്കേറ്റത്.

  ഗൊരഗുണ്ടെപാളയയിലെ 'ശാപമോക്ഷം' മണ്ണടിയിലോ? ബെംഗളൂരുവിലെ ഏറ്റവും വലിയ കുരുക്കഴിക്കാൻ വരുന്നു തുരങ്കപാത! സംഭവം അറിയാൻ വായിക്കാം

ഇദ്ദേഹത്തെ വൈത്തിരി സർക്കാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് ചുരത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

അവധിദിവസം വയനാട്ടിലേക്ക് പുറപ്പെട്ട നൂറുകണക്കിന് വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഹൂർത്തം തെറ്റുമെന്ന് പത്മജ; 'ടോക്കൺ' കിട്ടിയത് ഞങ്ങൾക്കെന്ന് സുനിൽ കുമാർ! പത്രികാ സമർപ്പണത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ അടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us