കോഴിക്കോട് സ്വദേശി ട്രാൻസ് പുരുഷന് ആൺകുഞ്ഞ് പിറന്നു 

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിക്ക് സ്വന്തം രക്തത്തില്‍ കുഞ്ഞ് പിറന്നു.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിവാഹിതനായ കോഴിക്കോട് സ്വദേശിക്കും പങ്കാളിക്കുമാണ് ആണ്‍കുട്ടി ജനിച്ചത്.

കൊച്ചി റിനൈ മെഡിസിറ്റി അനെക്സിലെ സമഗ്ര വന്ധ്യതാവിഭാഗത്തിലെ ചികിത്സയിലൂടെയാണ് കോഴിക്കോട് സ്വദേശിയായ ട്രാന്‍സ് പുരുഷന്‍ പിതാവായത്.

ലിംഗമാറ്റത്തിന് വിധേയനാകുന്നതിനുമുമ്പ് 2021ല്‍ കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയിലെത്തി അണ്ഡം മറ്റൊരാളുടെ ബീജവുമായി സംയോജിപ്പിച്ച്‌ ഭ്രൂണമാക്കി ശീതീകരിച്ചുവച്ചിരുന്നു.

  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി

2.8 കിലോയുള്ള ആരോഗ്യവാനായ ആണ്‍കുഞ്ഞാണ് പിറന്നത്.

അണ്ഡം ഐ.വി.എഫ്. ചികിത്സയ്ക്കുസമാനമായ രീതിയില്‍ പുറത്തെടുത്ത് ബീജ സങ്കലനം നടത്തി ഭ്രൂണമായി ശീതീകരിച്ച്‌ വയ്ക്കുകയാണ് ചെയ്തത്.

ലിംഗമാറ്റത്തിനുള്ള ഹോര്‍മോണ്‍ ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുംശേഷം നിയമപ്രകാരം വിവാഹം ചെയ്ത പങ്കാളിയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം നിക്ഷേപിച്ചു.

ഇത്തരത്തില്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ട്രാന്‍സ് പുരുഷന് സ്വന്തം രക്തത്തില്‍ കുഞ്ഞ് പിറക്കുന്നത് രാജ്യത്ത് ആദ്യമാണെന്ന് റിനൈ മെഡിസിറ്റി സെന്റര്‍ ഫോര്‍ റീ പ്രൊഡക്ടീവ് ഹെല്‍ത്തിലെ ഫെര്‍ട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ. ജിഷ വര്‍ഗീസ് അവകാശപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts