കാർ അപകടം; മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

ബെംഗളൂരു : ചിത്രദുർഗയിൽ കാർ പാലത്തിന്റെ കൈവരിയിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുകുഞ്ഞുങ്ങൾ ഉൾപ്പെടെ നാലുപേർ മരണം.

റായ്ചൂരു ജില്ലയിലെ ദേവദുർഗ സ്വദേശികളായ ലിംഗപ്പ (26), സിന്ധുശ്രീ (2), അയ്യല്ലപ്പ (ആറുമാസം), രക്ഷ (മൂന്നുമാസം) എന്നിവരാണ് മരിച്ചത്.

സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായി ദേവദുർഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് കാറിൽ വരികയായിരുന്നു കുടുംബം.

  ഡ്രൈവറുടെ കണ്ണില്‍ സൂര്യപ്രകാശം പതിച്ചു; ജഡ്ജിയുടെ കാര്‍ അപകടത്തില്‍പെട്ടു

പുലർച്ചെ നാലരയോടെ സനികരെയിൽവെച്ച് കാർ പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു.

നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഡ്രൈവറുൾപ്പെടെ കാറിലുണ്ടായിരുന്ന മറ്റു നാലുപേരെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നതായി ചല്ലെക്കരെ പോലീസ് അറിയിച്ചു.

ചിത്രദുർഗ എസ്.പി. ധർമേന്ദർ കുമാർ മീണ സംഭവസ്ഥലം സന്ദർശിച്ചു.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിന്റെ നടുക്ക് മലയാളി നടിക്ക് നേരെ ആക്രമണശ്രമം; കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us