മൊബൈലിൽ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കെ അഞ്ചുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഉത്തർപ്രദേശ്: മൊബൈല്‍ ഫോണില്‍ കാർട്ടൂണ്‍ കണ്ടുകൊണ്ടിരുന്ന അഞ്ചുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

അമ്മയ്‌ക്കരികെ കിടന്ന് കാർട്ടൂണ്‍ കാണുന്നതിനിടെ പെട്ടെന്ന് ഫോണ്‍ കയ്യില്‍ നിന്ന് വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു.

ഉത്തർപ്രദേശിലെ അറോറ ജില്ലയിലാണ് കാമിനി എന്ന കുട്ടിയ്ക്കാണ് ദാരുണാന്ത്യം ഉണ്ടായത്.

ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

  സമാധാനത്തിന് മൂന്ന് ഉപാധികൾ; തുറമുഖങ്ങൾ തൊട്ടാൽ ഗൾഫ് കത്തും'; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്

ഹൃദയാഘാതത്തെ തുടർന്ന് കുട്ടി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹസൻപൂർ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റർ ഇൻ ചാർജ് ധ്രുവേന്ദ്ര കുമാർ പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിട്ടുനല്‍കാൻ കുടുംബത്തോട് അഭ്യർത്ഥിച്ചെങ്കിലും അവർ സമ്മതിച്ചില്ല.

ഹൃദയാഘാതം തന്നെയാണോ മറ്റെന്തെങ്കിലും രോഗമാണോ മരണകാരണമെന്ന് അറിയാൻ അന്വേഷണം ആവശ്യമാണെന്നും അംറോഹ ചീഫ് മെഡിക്കല്‍ ഓഫീസർ സത്യപാല്‍ സിംഗ് പറഞ്ഞു.

എന്നാല്‍ ഇതാദ്യമായല്ല പ്രദേശത്ത് ഇത്തരത്തില്‍ മരണം സംഭവിക്കുന്നത്.

അംറോഹ, ബിജ്‌നോർ ജില്ലകളിലായി കഴിഞ്ഞ രണ്ട് മാസത്തിനിടെ പത്തോളം കുട്ടികളും യുവാക്കളും സമാനമായ രീതിയില്‍ ഹൃദയാഘാതം മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്താം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാർത്ഥി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാവക്കുട്ടിയെ മറക്കാം, ഇനി കൂട്ടിന് മോമോ ചാൻ; ലോകത്തെ കരയിച്ച പഞ്ചിന് പുതിയ കൂട്ടുകാരി
[masterslider id="10"]

Related posts

Click Here to Follow Us