വഴിവിട്ട ബന്ധത്തിന് അയാൾ എന്നെ നിർബന്ധിച്ചു; ഹിറ്റ് സിനിമകളുടെ സംവിധായകനെക്കുറിച്ച് നടി ഗീത വിജയൻ

സിനിമ മേഖലയിൽ നിന്ന് ഒരിക്കല്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഗീത വിജയന്‍.

അത്യാവശ്യം ശ്രദ്ധേയനായ ഒരു സംവിധായകന്റെ ഭാഗത്തു നിന്നും ഉണ്ടായ മോശം സമീപനത്തെക്കുറിച്ചതാണ് ഒരു അഭിമുഖത്തില്‍ ഗീത പങ്കുവച്ചത്.

നടിയുടെ വാക്കുകൾ….

അത്ര റെപ്പ്യൂട്ടേഷന്‍ ഒന്നും ഉള്ള സംവിധായകനല്ല.

പക്ഷേ നല്ല സംവിധായകനാണ്.

ഒരുവിധം എല്ലാ നടിമാരും ആ ഡയറക്ടറുടെ പടത്തില്‍ അഭിനയിച്ചിട്ടുണ്ട്.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

നിരവധി ഹിറ്റ് സിനിമകളും ഉള്ള സംവിധായകനാണ്.

എന്റെ അടുത്ത് കുറച്ച്‌ റോങ് ആയിട്ടുള്ള പെരുമാറ്റം.

അങ്ങനെ മോശമായിട്ട് എന്ന് പറയാനും പറ്റില്ല.

ഓരോരുത്തരുടെ പെരുമാറ്റം മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ നമുക്കുണ്ടല്ലോ.

ഒരുമാതിരി സെറ്റിലൊക്കെ എന്നെ ചീത്ത പറയുന്നു.

എല്ലാവരുടെയും മുന്നില്‍ വെച്ച്‌ ചീത്ത പറയുക.

അങ്ങനെയുണ്ടല്ലോ ചിലര്‍. കാര്യം നടക്കാതിരിക്കുമ്പോള്‍ എല്ലാവരുടെയും മുന്നില്‍വെച്ച്‌ ഇന്‍സല്‍ട്ട് ചെയ്യുന്നത് അവരുടെ പ്രത്യേകതയാണ്.

വഴിവിട്ട ബന്ധത്തിനു അദ്ദേഹം എന്നെ സമീപിച്ചിരുന്നു.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

അപ്പോള്‍ ഞാന്‍ നോ പറഞ്ഞു.

ഇങ്ങനാണെങ്കില്‍ സാര്‍ ഞാന്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറുന്നു എന്ന് പറയേണ്ടിവന്നു,’ ഗീത വിജയന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
[masterslider id="10"]

Related posts