നെയിം ബോർഡുകളിൽ 60% കന്നഡ നിർബന്ധമാക്കാൻ ഓർഡിനൻസ് കൊണ്ടുവരും; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കന്നഡ സംരക്ഷണ വേദികെയുടെ പ്രവർത്തകർ വാണിജ്യ സ്ഥാപനങ്ങൾ തകർത്തതിന് തൊട്ടുപിന്നാലെ, കർണാടക മുഖ്യമന്ത്രി സൈൻബോർഡുകളിലെ 60 ശതമാനം കന്നഡയ്ക്ക് നീക്കിവച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ തന്റെ സർക്കാർ ഓർഡിനൻസ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

വിഷയത്തിൽ കന്നഡ, സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥരുമായും പൗര ഏജൻസികളുമായും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയ സിദ്ധരാമയ്യ, കർണാടകയിൽ കന്നഡ പരമോന്നതമാണെന്നും ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പറഞ്ഞു. അതിനിടയിൽ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലന്നും അവർക്കെതിരെ ഞങ്ങൾ നടപടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

  ക്ഷമിക്കാം, പക്ഷേ മറക്കില്ല"; ഹർഭജൻ സിംഗുമായുള്ള പഴയ വിവാദം പുകയിന്നു; മനസ്സ് തുറന്ന് ശ്രീശാന്ത്

സർക്കുലർ അനുസരിച്ച്, ഇത് കന്നഡയിൽ 60 ശതമാനവും മറ്റ് ഭാഷകളിൽ 40 ശതമാനവുമാണ് വേണ്ടത് എന്ന് 2018 മാർച്ച് 24 ന് പുറത്തിറക്കിയ സർക്കുലർ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു, .എന്നാൽ, ബൈലോ ഭേദഗതി വരുത്തിയപ്പോൾ അത് 50-50 ആയി. അതിനാൽ ഇത് 60-40 ശതമാനമാക്കി മാറ്റാൻ യോഗത്തിൽ തീരുമാനിക്കുകയും ഒരു ഓർഡിനൻസ് കൊണ്ടുവരാൻ ഞാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമിയിൽ ആർസിബി-സിഎസ്‌കെ മത്സരം കാണാൻ എംഎൽഎമാരുടെ തിരക്ക്; ടിക്കറ്റിനായി പിഎമാരുടെ ക്യൂ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാപ്പിത്തോട്ടത്തിൽ ഇലയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു
[masterslider id="10"]

Related posts

Click Here to Follow Us