ആർത്തവ അവധി വിവേചനത്തിന് കാരണമാകും; സ്മൃതി ഇറാനി 

ന്യൂഡൽഹി: നിർബന്ധിത ആർത്തവ അവധി തൊഴിൽ മേഖലയിൽ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്ന് കേന്ദ്ര വനിത-ശിശു വികസന മന്ത്രി സ്മൃതി ഇറാനി.

സ്ത്രീകൾക്ക് ആർത്തവം സ്വാഭാവികമാണ്.

അതൊരു വൈകല്യമല്ലെന്നും മന്ത്രി രാജ്യസഭയിൽ ചോദ്യോത്തര വേളയിൽ പറഞ്ഞു.

ശമ്പളത്തോടുകൂടിയ ആർത്തവ അവധിക്ക് നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടോ എന്ന എംപി മനോജ് കുമാർ ഝായുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

  ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് ഐപിഎൽ ഫൈനൽ മാറ്റിയതിന്റെ കാരണം വ്യക്തമാക്കി ആഭ്യന്തരമന്ത്രി ജി. പരമേശ്വര

ഒരു സ്ത്രീയുടെ ജീവിത യാത്രയിൽ ആർത്തവം എന്നത് സ്വാഭാവികമാണ്.

പ്രത്യേക അവധി നൽകേണ്ടുന്ന ഒരു ശാരീരിക വൈകല്യമല്ലെന്നും മന്ത്രി വ്യക്തിമാക്കി.

‘ആർത്തവമുള്ള സ്ത്രീ എന്ന നിലയിൽ ആർത്തവവും ആർത്തവചക്രവും ഒരു വൈകല്യമല്ല.

അത് സ്ത്രീകളുടെ ജീവിതയാത്രയുടെ സ്വാഭാവിക ഭാഗമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഷൂസിനുള്ളിലും അടുക്കളയിലും പാമ്പുകൾ! ബെംഗളൂരുവിൽ ചൂട് കൂടുമ്പോൾ ജനവാസമേഖലകളിൽ പാമ്പുകൾ ഇറങ്ങുന്നു; ജാഗ്രത വേണമെന്ന് നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us