സ്വകാര്യഭാഗത്ത് എയർകംപ്രഷർ തിരുകി കാറ്റടിച്ചു : ആന്തരികാവയവങ്ങൾ തകർന്ന് 16 -കാരന്‍ മരിച്ചു

death murder

എയർകംപ്രഷർ സ്വകാര്യ ഭാഗത്ത് തിരുകി കാറ്റടിച്ചതിനെത്തുടർന്ന് ആന്തരികാവയവങ്ങൾ തകർന്ന് യുവാവ്‌ അതിധാരുണമായി മരിച്ചു.

16 -കാരനായ മോത്തിലാൽ ബാബുലാൽ സാഹുവാണ് മരിച്ചത്. 21- കാരനായ ധീരജ്‌സിങ്ങാണ് പിടിയിലായത്.

തമാശയ്ക്കായാണ് ഇത് ചെയ്തതെന്നാണ് സുഹൃത്ത് പറഞ്ഞത്. ബന്ധുകൂടിയായ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പുണെയിലെ ഹഡപ്‌സർ വ്യവസായ എസ്റ്റേറ്റിലെ ഭക്ഷ്യസംസ്കരണ യൂണിറ്റിലാണ് സംഭവം നടന്നത്‌. ഭക്ഷ്യസംസ്കരണ യൂണിറ്റിലെ ജീവനക്കാരനാണ് പിടിയിലായ ധീരജ്‌സിങ്. മരിച്ച മോത്തിലാലിന്റെ അമ്മാവനും ഇവിടെ ജോലിക്കാരനാണ്. പുണെയിൽ താമസിക്കുന്ന മോത്തിലാൽ ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നു.

  കർണാടക ബജറ്റ് 2026 ഹൈലൈറ്റുകൾ: മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച 2026-27 ബജറ്റിന്റെ 3 മണിക്കൂർ 5 മിനിറ്റ് ദൈർഘ്യമുള്ള പ്രധാന ഭാഗങ്ങൾ ഇതാ

സുഹൃത്ത് എയർകംപ്രഷർ തിരുകി കാറ്റടിച്ചതോടെ മോത്തിലാൽ ബോധരഹിതനായി വീണു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരികാവയവങ്ങൾ തകർന്ന് മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പദ്ധതികൾ പാതിവഴിയിൽ; ബെംഗളൂരുവിൽ പാർപ്പിടമില്ലാതെ ലക്ഷക്കണക്കിന് സാധാരണക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us