10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ്സ്റ്റോപ്പ് മോഷണം പോയി

ബെംഗളൂരു: നഗരത്തിൽ 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ് സ്റ്റോപ്പ് മോഷണം പോയി. കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ് മോഷണം പോയത്.

കണ്ണിങ്ഹാം റോഡിൽ സ്ഥാപിച്ചിരുന്ന ബസ് ഷെൽട്ടറിലെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നു.

ഇവിടുത്തെ കസേരകളും തൂണുകളും മേൽക്കൂരയുമെല്ലാം മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സഹിതം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.

ബെംഗളൂരുവിൽ ബസ് സ്റ്റോപ്പുകൾ കാണാത്തത് ഇത് ആദ്യത്തെ സംഭവമല്ല.

കഴിഞ്ഞ മാർച്ചിൽ എച്ച്ആർബിആർ ലെഔട്ടിൽ മുപ്പത് വർഷം പഴക്കമുള്ള ബസ് സ്റ്റോപ്പും കാണാതായി.

ഈ സംഭവത്തിന് സമീപമുള്ള ഒരു വ്യാപാര സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts