ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് യുഐഡിഎഐ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു.

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും എല്ലാ പൗരന്മാരുടേയും വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനം ഇന്ത്യയ്ക്കുണ്ടെന്നും യുഐഡിഎഐ സിഇഒ അജയ് ഭൂഷന്‍ പാണ്ഡെ വിശദീകരിച്ചു. ബയോമെട്രിക് വിവരങ്ങള്‍ ആർക്കും കൈമാറിയിട്ടില്ല.2048 എന്‍ക്രിപ്ഷന്‍ കീ ഉപയോഗിച്ചാണ് ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ബയോമെട്രിക് മാച്ചിങ് സോഫ്റ്റ്‍വെയർ വിദേശകമ്പനിയുടെതെന്നും യുഐഡിഎഐ അറിയിച്ചു.

സോഫ്റ്റ്‍വെയർ വിദേശകമ്പനിയിൽ‌ നിന്നാണെങ്കിലും ആരുടേയും വിവരങ്ങള്‍ വിദേശ കമ്പനിക്ക് കിട്ടില്ല, കാരണം സെർവര്‍ ഇന്ത്യയുടേതാണ്. ഒരു ഏജൻസിയും ഇതുവരെ വിവരങ്ങൾക്കായി സമീപിച്ചിട്ടില്ലെന്നും സുപ്രീം കോടതിയിൽ യുഐഡിഎഐ അറിയിച്ചു. എന്നാൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആധാര്‍ വിവരങ്ങള്‍ കൈമാറും. ആരുടേയും മതം, ജാതി എന്നീ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും സിഇഒ അജയ് ഭൂഷന്‍ പാണ്ഡെ അറിയിച്ചു.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

ആധാറിന്റെ സുരക്ഷ വിശദീകരിക്കാന്‍ സുപ്രീം കോടതിയിൽ പവര്‍ പോയിന്റ്റ് അവതരണത്തിലായിരുന്നു ഇക്കാര്യങ്ങൾ അറിയിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അനുമതി വിശദീകരണം നല്കാൻ യുഐഡിഎഐ ക്ക് ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം
[masterslider id="10"]

Related posts